
കഴക്കൂട്ടം: തുമ്പയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ കബീർ -അമീന ദമ്പതികളുടെ മകൻ മുജീബ് റഹുമാൻ (22) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 7 -30 ഓടെ തുമ്പ രാജീവ് ഗാന്ധി ജംഗ്ഷന് സമീപം തീരദേശ പാതയിലായിരുന്നു അപകടം. മുജീബ് റഹ്മാൻ പള്ളിത്തുറ ഭാഗത്തുനിന്ന് പുതുക്കുറുച്ചിയിലേക്ക് ബൈക്കിൽ പോകവെ ,എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മുജീബ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അന്ത്യം. ബന്ധുവിനെ തിരുവനന്തപുരം എയർപോർട്ടിൽ യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. അബുദാബിയിലായിരുന്ന മുജീബ് രണ്ടുമാസം മുമ്പാണ് ലീവിന് നാട്ടിലെത്തിയത്. ഫാത്തിമ സഹോദരി.