
തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാളിയും മുൻ കോൺഗ്രസ് അദ്ധ്യക്ഷനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബ്ദുൾ കലാം ആസാദിന്റെ 134ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ട്രഷറർ വി. പ്രതാപചന്ദ്രൻ, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, ആറ്റിപ്ര അനിൽ, ആർ.വി. രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, ഷിഹാബുദീൻ കാര്യത്ത്, എസ്. കൃഷ്ണകുമാർ, ഹലീൽ റഹ്മാൻ, അഭിലാഷ് ആർ. നായർ, സി.ജയചന്ദ്രൻ, കൊഞ്ചിറവിള വിനോദ് തുടങ്ങിയവർ പങ്കെടുത്തു.