വക്കം: കടയ്ക്കാവൂർ ജനമൈത്രി പൊലീസും വക്കം മീഡിയയും സംയുക്തമായി സംഘടിപ്പിച്ച പുതു തലമുറ ലഹരിയുടെ പാതയിലോ എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സംഘടിപ്പിക്കുന്നു. 12ന് വക്കം ഫാർമേഴ്സ് ബാങ്ക് ഹാളിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഫിനാലേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്യും. വർക്കല ഡി.വൈ.എസ്.പി പി. നിയിസ് മുഖ്യാതിഥിയായിരിക്കും. സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, അംഗം ശാന്തമ്മ, എ.എസ്.ഐ ജയപ്രസാദ് തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.