uzha

ഉഴമലയ്ക്കൽ: ഈ മാസം14 മുതൽ 17 വരെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ദു.എൽ.ജി സ്വാഗത സംഘം ചെയർപേഴ്സൺ ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിതയ്ക്ക് നൽകി പ്രകാശനം ചെയ്തു. 14ന് വൈകിട്ട് 5ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. 15,16,17 തീയതികളിൽ 7വേദികളിലായി കലാമത്സരങ്ങൾ നടക്കും. 17ന് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.കെ.മുരളി എം.എൽ.എ സമ്മാനദാനം നിർവഹിക്കും. സിനിമാ സീരിയൽ താരം അഖിൽ.ബി.എസ് മുഖ്യാതിഥിയാകും. ജനറൽ കൺവീനർ ബി.സുരേന്ദ്രനാഥ്,വർക്കിംഗ് ചെയർമാൻ ഇ.ജയരാജ്,സ്കൂൾ മാനേജർ ആർ.സുഗതൻ,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ബി.പി.സി സൗമ്യ,സി.എസ്,പ്രോഗ്രാം കൺവീനർ എം.എസ്.സതീഷ്,​വാർഡ് മെമ്പർ ടി.ജയരാജ്,എൻ ബാബു,എ.ഒസ്സൻകുഞ്ഞ്,ശാഖാ സെക്രട്ടറി എസ്.ഷിജു,ദിലീപ്കുമാർ,പി.വി.റജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.