
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന ചാച്ചാജി പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരം നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും ജീവകാരുണ്യ പ്രവർത്തനത്തിന് അമർഷാനും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിന് ഡോ. ഷാഹുൽഹമീദിനും പുരസ്കാരം ലഭിച്ചു.
പി.എം ഹുസൈൻ ജിഫ്രി തങ്ങൾ ചെയർമാനും എം.എൻ.ഗിരി, ഷമീജ് കാളികാവ്, അഡ്വ.എ.കെ.ആഷിർ എന്നിവർ അംഗങ്ങളുമായതാണ് ജൂറി. ഒ.ബഷീർ (ഗ്രാമീണ ശാക്തീകരണം ),അലിക്കുട്ടി.പി. എ (അദ്ധ്യാപകൻ),റമീസ് പാപ്പിനിശേരി (ആതുരസേവനം), എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. 14ന് ഉച്ചയ്‌ക്ക് 12ന് ഹോട്ടൽ റീജൻസിയിൽ മന്ത്രി ജി.ആർ.അനിൽ പുരസ്കാരം നൽകുമെന്ന് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീറും സെക്രട്ടറി കുന്നത്തൂർ ജെ.പ്രകാശും അറിയിച്ചു.