
മലയിൻകീഴ്: നാളികേര വികസനം ലക്ഷ്യമിട്ട് മാറനല്ലൂർ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി 30000 തെങ്ങിൻ തൈകൾ ഉല്പാദിപ്പിക്കുന്നതിന് 18 ലക്ഷം രൂപ വിനിയോഗിക്കും. മാറനല്ലൂർ ദേവഗിരി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ,പ്രീജ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,ത്രിതല ജനപ്രതിനിധികളായ എസ്.സുനിത,വി.ആർ.സലൂജ,എം.ജലീൽ,എസ്.ചന്ദ്രൻനായർ,കെ.എസ്.ഡീനകുമാരി,ശാന്താപ്രഭാകരൻ,എ.ആർ.സുധീർഖാൻ,എസ്.പ്രേമവല്ലി,രജിത് ബാലകൃഷ്ണൻ,മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറി എസ്.ജീവൻ തുടങ്ങിയവർ പങ്കെടുത്തു.