തിരുവനന്തപുരം: ഇന്റർനാഷണൽ കരാട്ടെ അലയൻസ് ക്യോകുഷിൻ, ഫുൾ കോൺടാക്ട് കരാട്ടെ ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള കരാട്ടെ ടൂർണമെന്റ് ഇന്നു രാവിലെ ഒമ്പതിന് നെടുമങ്ങാട് ടൗൺ ഹാളിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കട്ടാസ്, കുമിത്തെ മത്സര വിഭാഗങ്ങളിലായി മുന്നൂറോളം താരങ്ങൾ പങ്കെടുക്കും.

കട്ടാസിൽ ജൂനിയർ,​ സീനിയർ വിഭാഗങ്ങളിലും കുമിത്തെ വിഭാഗത്തിൽ സബ്‌ ജൂനിയർ, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിലും 5-17 വയസുള്ളവരാണ് പങ്കെടുക്കുക. 18 നു മുകളിലുള്ളവർക്കായി പുരുഷ,​ വനിത സീനിയർ വിഭാഗത്തിലും മത്സരങ്ങൾ നടക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി അഡ്വ. മുഹമ്മദ് നിസാം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും. പി. ഹരികേശവൻ നായർ,​ ടി. അർജ്ജുൻ,​ എസ്. കൃഷ്ണകുമാർ,​ ആദിത്യ വിജയകുമാർ,​ വിനോദ് പുലിപ്പാറ,​ മനോഷ് കർണ്ണ,​ ഡേവിഡ്‌സൺ,​ ജാസിർ പോയ്‌ലി,​ സുരേന്ദ്രൻ,​ ഡോ. ജി. അജിത് കുമാർ,​ ഹാഷിം എം.എസ് എന്നിവർ പ്രസംഗിക്കും. സമാപന സമ്മേളന അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.