തിരുവനന്തപുരം: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ കൂട്ടനടത്തവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.30 മുതൽ മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് കൂട്ടനടത്തം. രാവിലെ ഒമ്പതു മുതൽ 12 വരെ മ്യൂസിയം വളപ്പിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ 8.30ന് മുമ്പ് മ്യൂസിയം കോമ്പൗണ്ടിലെത്തണം. 14ന് രാവിലെ എട്ടുമുതൽ പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബെറ്റിസിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.