
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിൽ 'മനുഷ്യൻ പരിണാമം,ചരിത്രം' എന്ന പുതിയ പരമ്പര ഇന്നു മുതൽ ആരംഭിക്കും.മനുഷ്യ പരിണാമ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടിയുടെ അവതാരകൻ പ്രൊഫ. വി. കാർത്തികേയൻ നായർ ആണ്.എല്ലാ ശനിയാഴ്ചകളിലും രാവിലെ 9നും വൈകിട്ട് 7നുമാണ് സംപ്രേഷണം.പുനഃസംപ്രേഷണം ചൊവ്വാഴ്ചകളിൽ രാവിലെ 8നും വൈകിട്ട് 6.30നും.