നെയ്യാറ്റിൻകര: കേരള സർവകാലാശാലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നടക്കുന്ന പ്രകോപനപരമായ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർത്ഥം ആലത്തൂർ ജംഗ്ഷനിൽ എൽ.ഡി.എഫ് പെരുങ്കടവിള മേഖല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനതാദൾ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എൻ.എം. നായർ ഉദ്ഘാടനം ചെയ്തു. സി.പി.എം പെരുങ്കടവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാകമ്മറ്റി അംഗം വഴുതൂർ രാജൻ, സി.പി.ഐ പെരുങ്കടവിള ലോക്കൽ കമ്മറ്റി സെക്രട്ടറി കാനക്കോട് ബാലരാജ്, കിസാൻ ജനതാദൾ ജില്ലാ പ്രസിഡന്റ് എൽ.ആർ. സുദർശന കുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ , വി.വി. വരദരാജൻ, കെ.ആർ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.