nov11b

ആറ്റിങ്ങൽ: പിതാവിന്റെ ചരമ വാർഷികത്തിൽ സമീപത്തെ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യായന വർഷം മുഴുവൻ 5 കേരളകൗമുദി പത്രം നൽകി കുടുംബാഗംങ്ങൾ. ആറ്റിങ്ങൽ കരിച്ചിയിൽ പാണൻ വിള വീട്ടിൽ ജി. വിദ്യാധരന്റെ 21ാം ചരമ വാർഷികം പ്രമാണിച്ച് മകൻ ആറ്റിങ്ങൽ ചെയിൻ കമ്പ്യൂട്ടർ ഉടമ സന്തോഷ്. വി അവനവ‍ഞ്ചേരി പരവൂർക്കോണം എൽ.പി. സ്കൂളിലാണ് കേരളകൗമുദി പത്രം സമ്മാനിച്ചത്.

പത്ര വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ മുൻ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. സ്കൂൾ പി.ടി,​.എ പ്രസിഡന്റ് സൗമ്യ.എസ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ലേഖകൻ വിജയൻ പാലാഴി,​ കേരളകൗമുദി ഏജന്റ് എം.എ . റഹീം,​ വിദ്യാധരന്റെ ഭാര്യ ജെ.കാമാക്ഷി,​ മക്കളായ സന്തോഷ് ,​ മീനാറാണി,​ ഗിരീഷ്,​ എന്നിവർ സംബന്ധിച്ചു. സ്കൂൾ എച്ച്.എം മാജിദാബീവി സ്വാഗതവും അദ്ധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങളും ബാല പ്രസിദ്ധീകരണങ്ങലും വിതരണം ചെയ്തു.