ബാലരാമപുരം: ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രമേഹദിനാചരണം 14ന് രാവിലെ 8.30ന് പള്ളിച്ചൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്,​ ജീവിതശൈലീരോഗനിർണയ ക്യാമ്പ്,​ രക്തപരിശോധന,​ ആരോഗ്യബോധവത്ക്കരണ ക്ലാസ് എന്നിവ അനുബന്ധിച്ച് നടക്കും. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അദ്ധ്യക്ഷത വഹിക്കും.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ യോഗ കൈപുസ്‌തകപ്രകാശനവും ജില്ലാ പ‌ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല,​ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വിജയൻ,​ബിന്ദു,​ ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,​ പഞ്ചായത്തംഗം തമ്പി എന്നിവർ സംസാരിക്കും. ആഗോര്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു സ്വാഗതവും മെഡിക്കൽ ഓഫീസർ സിമിസാംരഗ് നന്ദിയും പറയും. പ്രമേഹവും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ജ്യോതി സായി ബോധവത്ക്കരണ ക്ലാസെടുക്കും.