
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സർക്കാരിന്റെ കള്ളക്കളികളാണ് വെളിച്ചത്ത് കൊണ്ടുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. യോഗ്യതയും മാനദണ്ഡവുമെല്ലാം പാർട്ടി നിയമനങ്ങൾക്ക് വഴിമാറുകയാണ്. രാഷ്ട്രീയ വിധേയത്വം സർക്കാർ ജോലിക്ക് മാനദണ്ഡമാക്കിയാൽ യുവാക്കൾ കൈയും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷന്റെ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മരിയാപുരം ശ്രീകുമാർ, കെ. ജയന്ത്, പ്രതാപചന്ദ്രൻ, എം. ഉദയസൂര്യൻ, എ.എം. ജാഫർഖാൻ. ജി. ഉമാശങ്കർ, എ.പി. സുനിൽ, എം.ജെ. തോമസ് ഹെർബിറ്റ്, വി.പി. ദനേശ്, കെ.കെ. രാജേഷ്ഖന്ന എന്നിവർ സംസാരിച്ചു