
വർക്കല: വർക്കല സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിലായി.
വർക്കല ചെറുന്നിയൂർ മംഗ്ലാവിൽ വീട്ടിൽ സുജിത്തിനെയാണ് (33) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിച്ചശേഷം ഇയാൾ വിദേശത്തേക്ക്
കടക്കുകയായിരുന്നു. വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് നെടുമ്പാശേരി എയർപോർട്ടിലെത്തിയ പ്രതിയെ വർക്കല എസ്.എച്ച്.ഒ എസ്.സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.