
ഉദിയൻകുളങ്ങര: അന്തർസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തി കൊണ്ടുവന്ന കേസിലെ രണ്ടാം പ്രതി പിടിയിലായി. വർക്കല മേൽവെട്ടൂർ പോസ്റ്റോഫീസ് പരിധിയിൽ വെട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടിൽ ആദർശിനെയാണ് (22) അറസ്റ്റ് ചെയ്ത്.
വ്യാഴാഴ്ച രാവിലെ ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവൽസിന്റെ എ.സി വോൾവോ ബസിൽ യാത്രക്കാരനായ ആലംകോട് വഞ്ചിയൂർ കടവിള പുല്ലത്തോട്ടം ദേശസേവിനി ഗ്രന്ഥശാലയ്ക്ക് സമീപം യവനിക വീട്ടിൽ മുരളീധരൻ മകൻ ഷാനിനെയാണ് (23) 75 ഗ്രാം എം.ഡി.എം.എയുമായി ആദ്യം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് ആദർശിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമരവിള റേഞ്ച് ഓഫീസിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ആർ.വി.മോനി രാജേഷ്, പ്രിവന്റീവ് ഓഫീസർ സുനിൽ രാജ്.ജി,സി.ഇ.ഒമാരായ വിജേഷ്.വി,സുബാഷ് കുമാർ.എൻ, എസ്.പി അനീഷ് കുമാർ,യു.കെ.ലാൽ കൃഷ്ണ, വി.ജെ.അനീഷ്, എച്ച്.ജി.അർജുൻ,വനിതാ ഓഫീസർ ഇന്ദുലേഖ പി.എസ്, ഡ്രൈവർ സി.സൈമൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.