തിരുവനന്തപുരം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കുട്ടികൾക്കായി ചിത്രശലഭങ്ങളുടെ വീടൊരുങ്ങുന്നു.ശിശുദിനമായ ഇന്ന് വൈകിട്ട് 6ന് ചിത്രശലഭങ്ങളുടെ വീട് എന്ന പേരിൽ സംഘടിപ്പിക്കുന്ന സർഗ സായാഹ്നം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ പ്രസിഡന്റ് എസ്.നന്മ അദ്ധ്യക്ഷയാകും.കുട്ടികളുടെ സ്പീക്കർ എസ്.ഉമ,പി.എസ്.പാർവണേന്ദു,എം.എൻ.ഗൗതമി തുടങ്ങിയവർ പങ്കെടുക്കും.തുടർന്നു സർഗപ്രതിഭകളായ കുട്ടികളെ ആദരിക്കും.റൂബിക്സ് ക്യൂബ് മൊസൈക്കിൽ ലോക റെക്കോഡ് ജേതാവായ അദ്വൈത് മാനഴിയുടെ റൂബിക്സ് ക്യൂബ് മൊസൈക് പ്രകടനം അരങ്ങേറും.