ആറ്റിങ്ങൽ: ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ജോഡോ യാത്രയുടെ വലിയ കട്ടൗട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചും ആറ്റിങ്ങൽ ടൗണിൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രധിഷേധം നടന്നു. ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്‌തു. എസ്. ശ്രീരംഗൻ, ആറ്റിങ്ങൽ സതീഷ്, ആറ്റിങ്ങൽ സുരേഷ്, മണനാക്കു ഷിഹാബുദീൻ,കെ. കൃഷ്ണമൂർത്തി, ബിന്ദു ചന്ദ്രൻ, വക്കം സുധ, ചന്ദ്രിക വി,ആലംകോട് അഷറഫ്,​ കടയ്ക്കാവൂർ അശോകൻ, ആർ. വിജയകുമാർ,ബി. മനോജ്‌,എച്ച്. ബഷീർ, കിരൺ കൊല്ലമ്പുഴ, എസ്. ഭാസി എന്നിവർ നേതൃത്വം നൽകി.