തിരുവന്തപുരം : പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി.ഉദ്ഘാടനം രക്തദാനം നൽകി സ്‌കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ.ലൈലാസ് നിർവഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കൃഷ്ണ പ്രീയ,സ്റ്റുഡന്റ് ലീഡർ ഷിവന്യാ,ഗൗരി,അനാമിക,അശ്വതി,പി.ടി.എ പ്രസിഡന്റ് രശ്മി ശിവകുമാർ,ഹെഡ്മാസ്റ്റർ ഷാജി.എൽ ആർ ,സ്റ്റാഫ് സെക്രട്ടറി ബിനു രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.