
മലയിൻകീഴ് : മലയിൻകീഴ് താലൂക്ക് ആശുപത്രിയും വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നേമം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റീവ് കെയർ കുടുംബ സംഗമം സംഘടിപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടു പോയെന്ന് തോന്നുന്നവർക്ക് ഇത്തരം സംഗമങ്ങൾ കരുത്താകുമെന്ന് മന്ത്രി പറഞ്ഞു. മലയിൻകീഴ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി മന്ത്രി യന്ത്ര കസേരകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,നേമം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജീനകുമാർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.പെൺകുട്ടികളുടെ തൈറോയ്ഡ് പരിശോധന പദ്ധതി ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിളപ്പിൽ,മലയിൻകീഴ്,വിളവൂർക്കൽ,മാറനല്ലൂർ,പള്ളിച്ചൽ, ബാലരാമപുരം,കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ 5000 ത്തി ലധികം വിദ്യർത്ഥിനികൾക് സൗജന്യ തൈറോയ്ഡ് പരിശോധന നടപ്പാക്കും.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള ടെക്നീഷ്യന്മാർ ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലും എത്തി തൈറോയ്ഡ് പരിശോധനയ്ക്ക് ആവശ്യമായ രക്ത സാംപിളുകൾ ശേഖരിക്കും.നേമം ബ്ലോക്ക് പരിധിയിലെ താമസക്കാർക്കും ബ്ലോക്ക് പരിധിക്ക് പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കും തൈറോയ്ഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.