
പാലോട്: തിരുവനന്തപുരം - ചെങ്കോട്ട റോഡിലെ ഇളവട്ടം ഭാഗത്തെ നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നന്ദിയോട് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ബീനാ രാജു നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
പി.ഡബ്ലി യു.ഡി എക്സിക്യൂട്ടീവ് എൻജിനിയറുമായി കഴിഞ്ഞ ദിവസം രാവിലെ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. നിറുത്തി വച്ചിരിക്കുന്ന കലുങ്കിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന ഉറപ്പിനെ തുടർന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ നൽകിയ ഇളനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. ആനാട് ജയൻ, പി. സനിൽകുമാർ, ജി.സാജു, അരുൺ രാജൻ, ആലുങ്കുഴി ചന്ദ്രമോഹനൻ, പ്രമോദ് സാമുവൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.