നെടുമങ്ങാട്: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ മാനേജർ വി. ശശിധരന്റെ രണ്ടാം ചരമ വാർഷികവും അനുസ്‌മരണവും നടന്നു. അനുസ്‌മരണ സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലീന. പി.എസ് അദ്ധ്യക്ഷത വഹിച്ചു. ഉഴമലയ്‌ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ എസ്.ലാൽ,എസ്.എൻ.എച്ച്.എസ് മാനേജർ ആർ.സുഗതൻ,ഉഴമലയ്ക്കൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്. മനോഹരൻ,ഡോ. ബി.അർജുനൻ,പി.സക്കീർ ഹുസൈൻ,പാറയിൽ മധു, ബിന്ദു.ജികെ, എൽ.സൈമൺ, വി.അശോകൻ എന്നിവർ പങ്കെടുത്തു. കെ.എസ്. സുജിലാൽ സ്വാഗതവും എൽ.ജി. അശോക് കുമാർ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് നെടുമങ്ങാട് ഹെക്‌സാ ദന്തൽ ക്ളീനികിന്റെ നേതൃത്വത്തിൽ ദന്ത പരിശോധന ക്യാമ്പ് നടന്നു.