തിരുവനന്തപുരം: ഇടവ കരുനിലക്കോട് റസിഡന്റ്സ് അസോസിയേഷൻ, ബാപ്പുജി സ്‌മാരക ഗ്രന്ഥശാല, ബാപ്പുജി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വർക്കല ദേവി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യനേത്ര ചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 1 വരെ ബാപ്പുജി ഗ്രന്ഥശാല ഹാളിൽ നടക്കും. വർക്കല സി.ഐ സനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.