തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എസ്.കെ ആശുപത്രിയിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 1 വരെ പ്രമേഹ രോഗികൾക്കായി പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തും. സീനിയർ ഡയബറ്റോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന. രക്തത്തിലെ പഞ്ചസാര, പാദ പരിശോധന തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടക്കും. ഡയറ്റീഷ്യൻമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാകും. 14ന് രാവിലെ 10 മുതൽ ലുലുമാളിലും സൗജന്യപ്രമേഹ നിർണയ ക്യാമ്പ് നടക്കും. ബുക്കിംഗിന് ഫോൺ: 7025773000, 0471- 2944444.