car

വെഞ്ഞാറമൂട്:മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് നിന്നും പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൺ പോളോ കാറും എതിർവശത്ത് നിന്ന് വരികയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ വെഞ്ഞാറമൂട് കോലിയക്കോട് സുന്ദരി മുക്കിന് സമീപത്തു വച്ചായിരുന്നു അപകടം. അമിത വേഗതയിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ യാത്രക്കാരി കുമാരപുരം സ്വദേശി പുഷ്പാ ഭായി പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ ഏറെനേരം ഗതാഗത തടസമുണ്ടായി.