തിരുവനന്തപുരം: ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 9.30ന് മൃത്യുഞ്ജയഹോമം ഉണ്ടായിരിക്കും. സമൂഹ ആയില്യപൂജയും നാഗരൂട്ടും 16ന് 9.50ന് രാവിലെ ക്ഷേത്ര മേൽശാന്തി സൗമിത്രന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു. നാഗരൂട്ടിനുശേഷം 10.25ന് സമൂഹ പൊങ്കാല സമാരംഭം, 11.20ന് പൊങ്കാല നിവേദിക്കൽ എന്നിവ ഉണ്ടായിരിക്കും.