1

വിഴിഞ്ഞം : രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് നൽകുന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ടി.എസ്. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ഹെഡ്മിസ്ട്രസ് സുഖി, പ്രവീൺ, രാജശേഖരൻ, വേണു ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.