തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളിൽ ദൂരപരിധി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്തരം യാനങ്ങളെ കണ്ടെത്തി നടപടിയെടുക്കാൻ ഓപ്പറേഷൻ തീരനിരീക്ഷണമെന്ന പേരിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവ സംയുക്തമായാണ് ഡ്രൈവ് നടത്തുക. എ.ഡി.എം, സബ്കളക്ടർ,​ ജില്ലാ റൂറൽ പൊലീസ് മേധാവി, ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.