ചേരപ്പള്ളി: ആര്യനാട് ഗവ.എൽ.പി മോഡൽ പ്രീപ്രൈമറി സ്‌കൂളിൽ 14 ന് മികവുത്സവം ആഘോഷിക്കും. രാവിലെ 9ന് നടക്കുന്ന ശിശുദിനറാലിയും പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയും ഘോഷയാത്രയും ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന പൊതുയോഗവും മികവുത്സവവും മുൻ പ്രഥമ അദ്ധ്യാപകരെ ആദരിക്കലും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്യും.

സി.സി ടിവി കാമറ ആര്യനാട് എസ്.ഐ എൽ. ഷീനയും പൂർവ വിദ്യാർത്ഥി സംഗമം ( ഓർമ്മച്ചെപ്പ് 2022) വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോറും ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ ശ്യാം കുമാറും എൽ.എസ്.എസ് വിജയികൾക്കുള്ള ആദരവ് വാർഡ് മെമ്പർ ശ്രീജയും നിർവഹിക്കും. ഹെഡ്മിസ്ട്രസ് കുമാരി ബിന്ദു, അഡ്വ. ശ്രീഹർഷൻ, വേണുഗോപാൽ, അഭിലാഷ്, ഷിജികേശവൻ, പ്രദീപ് കുമാർ, ഹക്കിം, സുജിമോൻ, മിഥില, വിദ്യ, ജീന, അനിലാ മോഹൻ എന്നിവർ പങ്കെടുക്കും.