arif-mohammad-khan

തിരുവനന്തപുരം: വി.സി നിയമനമുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരുമായുള്ള പോര് പാരമ്യത്തിലെത്തി നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിലേക്ക് പോകും. ചാൻസലർ അധികാരം മാറ്റാനുള്ള ഓ‌‌‌ർഡിനൻസുമായി സർക്കാർ മുന്നോട്ടുപോകുകയും ഓർ‌ഡിനൻസ് ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഗവർണർ ശ്രമിക്കുകയും ചെയ്യുന്നതിനിടെയുള്ള ഡൽഹി സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഔദ്യോഗിക പരിപാടികൾക്കായി പത്ത് ദിവസത്തോളം ഡൽഹിയിൽ കഴിയുന്ന ഗവർണർ 22ന് തിരിച്ചെത്തുമെന്നാണ് വിവരം.