
തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നവം. 16,17 തീയതികളിൽ ഈജിപ്തിൽ നടക്കുന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് 27ൽ (COP27) കേരളത്തിൽ നിന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ പങ്കെടുക്കും. മഹാരാഷ്ട്ര അഡീ. ചീഫ് സെക്രട്ടറി ആശിഷ് കുമാർ സിംഗ്, ഡൽഹി, ഹരിയാന ഗതാഗത വകുപ്പ് സെക്രട്ടറിമാരായ ആശിഷ് കുന്ദ്ര, നവ്ദീപ് സിംഗ് വിർക്, തെലങ്കാന ട്രാൻസ്പോർട്ട് എം.ഡി വി.സി സജ്നർ എന്നിവരും പങ്കെടുക്കും.