തിരുവനന്തപുരം: വെള്ളയമ്പലം - ശാസ്തമംഗലം റോഡിൽ 700 എം.എം പ്രിമോ പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 6 മുതൽ 14ന് രാവിലെ 8 വരെ വെള്ളയമ്പലം, കവടിയാർ, പൈപ്പിന്മൂട്, ജവഹർ നഗർ, ഊളമ്പാറ, അമ്പലമുക്ക്, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, പി.എം.ജി, പട്ടം, നന്ദൻകോട്, ലാ കോളേജ്, കണ്ണമ്മൂല, നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുറം റോഡ്, ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ, മേലേ തമ്പാനൂർ, പുളിമൂട് ഭാഗങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ടാങ്കറിൽ വെള്ളം ആവശ്യമുള്ളവർ ഹെല്പ് ലൈൻ നമ്പരായ 8547697340 ൽ ബന്ധപ്പെടേണ്ടതാണ്.