തിരുവനന്തപുരം: കരമനയിൽ ബൈക്ക് യാത്രക്കാരനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടെ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിറുത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ്‌ ലൈസൻസ് റദ്ദാക്കുന്നത്. പ്രതികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിനോട് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.