വിതുര: വിതുരയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫ്രറ്റേണിറ്റി ഓഫ് റസി.അസോസിയേഷന്റെ നേതൃത്വത്തിൽ വിതുര റസ്റ്റ് ഹൗസിൽ വികസന സെമിനാർ സംഘടിപ്പിച്ചു. വിതുര താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. ഇതിന്റെ ഭാഗമായി സർവകക്ഷിയോഗം വിളിക്കാനും തുടർന്ന് സമരപരിപാടികൾ സംഘടിപ്പിക്കുവാനും സെമിനാർ തീരുമാനിച്ചു. കല്ലാർ-അംബാസമുദ്രം പാത, മലയോര റെയിൽ, കല്ലാറിൽ പൊലീസ് എയിഡ് പോസ്റ്റ്, കലുങ്ക് ജംങ്ഷൻ നവീകരണം തുടങ്ങി നിരവധി വിഷയങ്ങളും സെമിനാറിൽ ചർച്ച ചെയ്തു.

ഫ്രറ്റേണിറ്റി പ്രസിഡന്റ് എസ്.സതീശചന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജന.സെക്രട്ടറി സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ആനപ്പാറ വാർഡ്മെമ്പർ വിഷ്ണു ആനപ്പാറ, മേമല വാർഡ്മെമ്പർ മേമല വിജയൻ, മരുതാമല വാർഡ്മെമ്പർ ജി.ഗിരീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി. അശോക് കുമാർ,മണ്ണറ വിജയൻ, ഇ.എം.ന സീർ, ബി.എൽ. മോഹനൻ, പൊൻപാറ സതീഷ്, ടി.വി.പുഷ്കരൻ നായർ, വിതുര റഷീദ് തുടങ്ങിയവർ പങ്കെടുത്തു.