മലയിൻകീഴ് : വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വര അഷ്ടനാഗക്ഷേത്രത്തിലെ അഷ്ടനാഗ ഉൽസവം16ന് നടക്കും.രാവിലെ 5.30 ന് മഹാഗണപതിഹോമം,7ന് വിശേഷാൽ മംഗളാരതി,7.30ന് മൃത്യുഞ്ജയഹോമം,8ന് സുദർശനഹോമം,8.20 ന് പൊങ്കാല,9 ന് കലശം ആടൽ,10ന് അഷ്ടനാഗങ്ങൾക്ക് ഊട്ട്,11ന് ആയില്യ പൂജയും ഊട്ടും,11.30 ന് സർപ്പയക്ഷിയമ്മയ്ക്ക് വിശേഷാൽ പൂജയും ഊട്ടും,വൈകിട്ട് 5.30ന് ഭഗവതിസേവ,6.30ന് ദീപാരാധന,രാത്രി 7 ന് സപ്തനാഗങ്ങൾക്ക് പൂജ,7.30ന് കളമെഴുത്തും പാട്ടും തുടർന്ന് പൂപ്പട,9ന് വലിയഗുരുസി.