വിതുര:വിതുര ഗവൺമെന്റ് താലൂക്ക്ആശുപത്രിയുടെ ശോച്യാവസ്ഥക്ക് അടിയന്തരപരിഹാരംകാണണമെന്ന് കോൺഗ്രസ് തൊളിക്കോട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, മഹിളാകോൺഗ്രസ് ജില്ലാസെക്രട്ടറി ഷെമിഷംനാദ്,മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈലജ.ആർ.നായർ,ഐ.എൻ.ടി.യു.സി തൊളിക്കോട് മണ്ഡ‌ലം പ്രസിഡന്റ് തോട്ടുമുക്ക് സലീം,തൊളിക്കോട് ഷംനാദ്,ബി. മോഹനൻനായർ, പ്രവാസികോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കബീർ, സന്തോഷ്, പരപ്പാറസുഷമ, ചായംഅജികുമാർ, ഹുസൈൻ, ഇസ്മായിൽ, വഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.