തിരുവനന്തപുരം: കേരള പദ്മശാലീയ സംഘ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ 11.15ന് മന്ത്രി ജി.ആർ.അനിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.11.30ന് നടക്കുന്ന യുവജന, വനിതാസമ്മേളനത്തിൽ കെ.കെ.ശൈലജ എം.എൽ.എ, മാദ്ധ്യമ പ്രവർത്തകൻ പ്രകാശൻ പുതിയേട്ടി എന്നിവർ മുഖ്യാതിഥികളാകും.ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.