പാലോട്:നന്ദിയോട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് ഇളവട്ടം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ സ്ഥാപിച്ച ഗാന്ധിയുടെ പ്രതിമ 14ന് രാവിലെ 10.30ന് അടൂർ പ്രകാശ് എം.പി. അനാവരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശൈലജരാജീവൻ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാനാവിൽ ഷിബു സ്വാഗതം പറയും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലജ്ഞാനദാസ്,ബ്ലോക്ക് പഞ്ചായത്തംഗം രാധ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.