photo

പാലോട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സിഗ്നേച്ചർ എന്ന സിനിമയുടെ ക്യാറക്ടർ പോസ്റ്റർ മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു.സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി.എം.ഐ,ആർട്ട്‌ ഡയറക്ടർ അജയ് അമ്പലത്തറ,റോബിൻ അലക്സ്‌ എന്നിവർ പങ്കെടുത്തു.പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്,തന്റെ ഭൂമികയിൽ തിന്മകൾക്കെതിരെ നടത്തുന്ന പോരാട്ടവും ആ യഥാർത്ഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന 'സിഗ്നേച്ചർ' മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്.വൈദികനായ ഫാദർ ബാബു തട്ടിൽ സി.എം.ഐ തിരക്കഥ എഴുതുന്ന ഈ സിനിമയുടെ ട്രയിലെർ യൂട്യൂബിൽ ഒൺ മില്യൻ കാഴ്ചക്കാർ കടന്നുപോകുമ്പോൾ, അട്ടപ്പാടിക്കാരുടെ ജീവിതം ജനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഈ വരുന്ന 18 ന് സിഗ്നേച്ചർ തീയറ്ററുകളിൽ എത്തും.