
ചിറയിൻകീഴ്:കരയോഗ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെയും തിരുവനന്തപുരം അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെയും ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക പഠന ക്ലാസ് കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി പാലവിള സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കരയോഗം ആദ്ധ്യാത്മിക പഠന കേന്ദ്രം കോ ഓർഡിനേറ്റർ അംബു ശ്രീമന്ദിരം പഠന വിശദീകരണ പ്രഭാഷണം നടത്തി.കരയോഗ വനിതാ സമാജം പ്രസിഡന്റ് എം.എസ് വസന്ത കുമാരി, സെക്രട്ടറി എൽ.രാധാമണി,കരയോഗം വൈസ് പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ, ട്രഷറർ ജെ.രഘു കുമാർ,കരയോഗ -വനിതാ സമാജ ഭാരവാഹികൾ,പഠിതാക്കാൾ എന്നിവർ പങ്കെടുത്തു.