
പാലോട്:സി.പി.എമ്മിന്റെ സമുന്നത നേതാവും ദീർഘകാലം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഒൻപതാം അനുസ്മരണം സി.പി.എം നന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയും അനുസ്മരണയോഗവും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.കാരേറ്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു,വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.ഏരിയ കമ്മിറ്റി അംഗം ജി.എസ്.ഷാബി സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു.