
വിഴിഞ്ഞം: തുറമുഖ ജനകീയ കൂട്ടായ്മയുടെ 42-ാം ദിവസത്തെ പ്രതിഷേധസമരം അഡ്വ.പരശുവയ്ക്കൽ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകരാണ് സത്യാഗ്രഹം അനുഷ്ഠിച്ചത്.അഡ്വ.രത്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.സതി കുമാർ അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂർ ഗോപകുമാർ,അഡ്വ.സൗമ്യ,അഡ്വ.സുരേഷ് ബാബു,അഡ്വ.മുരളീധരൻ,അഡ്വ.രാമചന്ദ്രൻ,കല്ലറ മോഹൻ,ലാസർ,സഞ്ജുലാൽ,അംബീശൻ,സഫറുള്ളഖാൻ,പവന സുധീർ,മുല്ലൂർ മോഹൻ എന്നിവർ പങ്കെടുത്തു.വിമല,കൃഷ്ണകുമാർ,ധർമരാജ് രാജേന്ദ്രൻ,മണലുവിള കണ്ണൻ എന്നിവർ നേതൃത്വം നൽകി.