p

കടയ്ക്കാവൂർ: ഗുരുധർമ്മ പ്രചാരണ സഭ വക്കം കടയ്ക്കാവൂർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിലയ്ക്കമുക്ക് ഇന്ദിരാ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലാ കോ- ഓർഡിനേറ്റർ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സുകുമാരൻ,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ദീപൻ. സരള ഭാസ്‌ക്കർ,ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി പ്രസന്ന സുകുമാരൻ എന്നിവർ സംസാരിച്ചു.സിന്ധു സ്വാഗതവും സുനു നന്ദിയും പറഞ്ഞു.