തിരുവനന്തപുരം: കുഴിവിള കുന്നത്തോട് ശ്രീ മാടൻനട ക്ഷേത്രത്തിലെ നവീകരിച്ച നാഗർ,യോഗീശ്വര, ആൽത്തറകളിൽ പുനപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മുതൽ ക്ഷേത്ര തന്ത്രി പെരിമന ഗോവിന്ദൻ ഉണ്ണികൃഷ്ണൻ,മേൽശാന്തി സജീവൻ ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കും.നാളെ രാവിലെ ഗണപതിഹോമം ,ബിംബശുദ്ധിക്രിയകൾ തുടങ്ങിയ പൂജകൾക്ക് ശേഷം 9.10നും 10.10നും ഇടയിൽ നാഗരാജാവ്, നാഗയക്ഷ യോഗീശ്വരൻ തുടങ്ങി പ്രതിഷ്ഠകൾ നടക്കും.തുടർന്ന് കലശാഭിഷേകവും നാഗരൂട്ടും കഴിഞ്ഞ് ഉച്ചപൂജയോടുകൂടി ചടങ്ങുകൾ അവസാനിക്കും.