ktl

കുറ്റിച്ചൽ:കുറ്റിച്ചൽ പഞ്ചായത്തിലെ ദുർഭണത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധസദസ് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് രാജേഷ് കുറ്റിച്ചൽ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ കുറ്റിച്ചൽ,മണ്ഡലം പ്രസിഡന്റ് ടി.സുനിൽകുമാർ,പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്താൻ കുഴി,ഡി.സി.സി മെമ്പർമാരായ പി.എസ്.വിജയൻ,ഗോവിന്ദൻകുട്ടി നായർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തു അശോകൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ വാഹിദ,മുൻ മണ്ഡലം പ്രസിഡന്റ് കോട്ടൂർ സന്തോഷ്,വിജി മുഹമ്മദ്‌,കോട്ടൂർ അഹമ്മദ്‌,കോട്ടൂർ ഗിരീശൻ,നവാസ് മരുതുംമ്മൂട്,ഹിഷാം താന്നിമൂട്,ശശി മരുതുംമ്മൂട്എന്നിവർ സംസാരിച്ചു.