ആറ്റിങ്ങൽ : ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം 14 മുതൽ 17 വരെ ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസിലെ 7 വേദികളിലായി നടക്കും. 87 സ്കൂളുകളിൽ നിന്നായി 4013 പ്രതിഭകൾ മാറ്റുരയ്ക്കും. 14 ന് രാവിലെ 10 മുതൽ രചനാ മത്സരങ്ങളും ഉച്ചയ്ക്ക് കലാമത്സരങ്ങളുംനടക്കും.15ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിക്കും.ജയജയജയഹേ സിനിമയുടെ രചയിതാവ് നാഷിദ്.എം.ഫാമി മുഖ്യാതിഥിയായിരിക്കും.17ന് വൈകിട്ട് 4ന് നടക്കുന്ന സമാപന – സമ്മാനദാന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. വി.ശശി എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും.