
കല്ലമ്പലം: കേരളാ ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ എൽ.ഡി.എഫ് കരവാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമ്പറ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി സുനിൽകുമാർ അദ്ധ്യക്ഷനായി. എസ്.എം റഫീക്ക് സ്വാഗതവും എം.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ. ജഹാംഗീർ, കെ.എസ്. ബാബു തുടങ്ങിയവർ സംസാരിച്ചു.