കാട്ടാക്കട: വിജിലൻസിന്റെ മിന്നൽ പരിശോധനയെ തുടർന്ന് കൂട്ടസ്ഥലമാറ്റവും സസ്പെൻഷനുമുണ്ടായ കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു.സബ് രജിസ്ട്രാർ ഉൾപ്പെടെ എട്ട് ജീവനക്കാരേയും ഓഫീസിൽ നിന്നൊഴിവാക്കിയിരുന്നു. സബ് രജിസ്ട്രാർ,സീനിയർ ക്ലർക്ക് , ഓഫീസ് അറ്റൻഡർ,പാർടൈം സ്വീപ്പർ ഉൾപ്പെടെയുള്ളവരുടെ കസേര ഒഴിഞ്ഞതോടെയാണ് ഓഫീസ് പ്രവർത്തനം അവതാളത്തിലായത്. ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷനും, 25ലേറെ ബാദ്ധ്യതാ സർട്ടിഫിക്കറ്റുകളും,ആധാരങ്ങളുടെ പകർപ്പ് ,വിവാഹ രജിസ്ട്രേഷൻ എന്നിവയ്ക്കുമായി നിരവധി പേരെത്തുന്ന സബ് രജിസ്ട്രാറോഫീസിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ആധാരം എഴുത്ത് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.