
വെഞ്ഞാറമൂട്: പരമേശ്വരം ഗണപതിപുരം ശ്രീ ഗണപതി വിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മിനി ഹാളിന്റെ ഉദ്ഘാടനവും നടന്നു. മുൻതാലൂക്ക് യൂണിയൻ പ്രസിഡന്റ് നെടുമങ്ങാട് ആർ. ഗോപാലൻ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കൽ,വിദ്യാഭ്യാസ എൻഡോവ്മെന്റുകളുടെ വിതരണം എന്നിവയും നടന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ആർ.അപ്പുകുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ജി.ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ആർ.വിജയകുമാരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ഭാരവാഹികളായി എസ്.എസ്.ഷാജി (വെഞ്ഞാറമൂട് മേഖലാ കൺവീനർ),വി.സുരേഷ് കുമാർ(ഇൻസ്പെക്ടർ),ജി.കുഞ്ഞുകൃഷ്ണ പിള്ള (ട്രഷറർ),സി.സോമൻപിള്ള(ജോയിന്റ് സെക്രട്ടറി),ജെ.ഗോപാലകൃഷ്ണൻ നായർ(ജോ:സെക്രട്ടറി ),എസ്.രമേശൻ നായർ,ജെ.ഉണ്ണികൃഷ്ണൻ നായർ,വി.മുരളിധരൻ നായർ,ബി.രാമചന്ദ്രൻ നായർ,ജെ.ഗോപാലകൃഷ്ണകുറുപ്പ്,എസ്. പുരുഷോത്തമൻ പിള്ള(എക്സിക്യുട്ടീവ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു