kavya

നെയ്യാറ്റിൻകര: ഇടപ്പുള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച കരയോഗ ഭരണസമിതി അംഗം ജയചന്ദ്രൻ നായരുടെ മകൾ കാവ്യ കെ.ജയനെ യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു.ഭരണ സമിതി അംഗം പ്രവീൺ കുമാർ,യൂണിയൻ സെക്രട്ടറി ഷാബു.എസ്,ഇൻസ്പെക്ടർ അരുൺ.ജി.നായർ,കരയോഗ പ്രസിഡന്റ് ആർ.വിജയകുമാരൻ നായർ,എം.പ്രഭാകരൻ നായർ,സെക്രട്ടറി അഡ്വ.ജി.സി.ശ്രീകുമാർ,ജി.ഹരി എന്നിവർ പങ്കെടുത്തു.