honouring

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും എം.എൽ.എ വി. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. വിജയകുമാരി ആറാട്ട് കടവ് നടപ്പാത ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കയർ തൊഴിലാളികളുടെ മക്കളെ കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബി.എസ്. കവിത, എസ്.വി. അനിലാൽ, ലിസി ജയൻ, വി.കെ. ശശിധരൻ,അർച്ചന.എ.ആർ,ബൃന്ദ.എസ്,ഷൈനി അനീഷ്,ശുഭ,ദീപ ഡി.ടി എന്നിവർ പങ്കെടുത്തു.

അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര സ്വാഗതം പറഞ്ഞു. അങ്കണവാടിക്കായി സ്ഥലംനൽകിയ പ്രതാപനെ ആദരിച്ചു. കോളനി വികസനത്തിനായി 25 ലക്ഷം രൂപ അനുവദിച്ചതായും ജില്ലപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ അറിയിച്ചു.